Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM Office

പ്രധാനമന്ത്രിയുടെ ഫണ്ടുകളെക്കുറിച്ച് ലോക്സഭയിൽ പ്രതിപക്ഷ ചോദ്യങ്ങള്‍ക്കു വിലക്ക്

ന്യൂ​​​ഡ​​​ല്‍ഹി: പി​​​എം കെ​​​യേ​​​ഴ്‌​​​സ് ഫ​​​ണ്ട്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദേ​​​ശീ​​​യ ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ട്, ദേ​​​ശീ​​​യ പ്ര​​​തി​​​രോ​​​ധ ഫ​​​ണ്ട് എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ള്‍ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. ലോ​​​ക്‌​​​സ​​​ഭാ ച​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ഗു​​​രു​​​ത​​​ര ലം​​​ഘ​​​ന​​​മാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി ആ​​​രോ​​​പി​​​ച്ചു.

പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍മാ​​​ന്‍കൂ​​​ടി​​​യാ​​​യ വേ​​​ണു​​​ഗോ​​​പാ​​​ല്‍ ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ലോ​​​ക്‌​​​സ​​​ഭ സ്പീ​​​ക്ക​​​ര്‍ ഓം ​​​ബി​​​ര്‍ള​​​യ്ക്കു രേ​​​ഖാ​​​മൂ​​​ലം പ​​​രാ​​​തി ന​​​ല്‍കി. സ്വ​​​ത​​​ന്ത്ര​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കേ​​​ണ്ട ലോ​​​ക്സ​​​ഭ​​​യു​​​ടെ കാ​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത് വ​​​ള​​​രെ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും ഫ​​​ണ്ടും സു​​​താ​​​ര്യ​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റേ​​​തും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ എം​​​പി​​​മാ​​​രു​​​ടേ​​​തു​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ഗൂ​​​ഢ​​​മാ​​​യ പി​​​എം കെ​​​യേ​​​ഴ്സ് ഫ​​​ണ്ടി​​​ലൂ​​​ടെ ശേ​​​ഖ​​​രി​​​ക്കു​​​ന്ന വ​​​ന്‍തോ​​​തി​​​ലു​​​ള്ള ഫ​​​ണ്ടു​​​ക​​​ള്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​രി​​​ലു​​​ള​​​ള ഫ​​​ണ്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗൗ​​​ര​​​വ​​​മേ​​​റി​​​യ ചോ​​​ദ്യ​​​ങ്ങ​​​ള്‍ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ല്‍ ഉ​​​ത്ത​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പി​​​എം കെ​​​യേ​​​ഴ്‌​​​സ്, ദു​​​രി​​​താ​​​ശ്വാ​​​സ, പ്ര​​​തി​​​രോ​​​ധ ഫ​​​ണ്ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളും ച​​​ര്‍ച്ച​​​ക​​​ളും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ലെ ബി​​​സി​​​ന​​​സ് ന​​​ട​​​ത്തി​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മ​​​ല്ലെ​​​ന്നു​​​മാ​​​ണ് ലോ​​​ക്‌​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നെ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി 30ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ച​​​തെ​​​ന്ന് ഒ​​​രു ദേ​​​ശീ​​​യ​​​മാ​​​ധ്യ​​​മം ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത്.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു നേ​​​രി​​​ട്ടാ​​​ണ് ഈ ​​​ഫ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് തു​​​ക സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തി​​​നാ​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ല​​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് പ​​​റ​​​യു​​​ന്നു. അ​​​തി​​​നാ​​​ല്‍ ലോ​​​ക്സ​​​ഭ​​​യി​​​ലെ ച​​​ട്ട​​​ങ്ങ​​​ളി​​​ലെ ച​​​ട്ടം 41(2) (viii), 41(2)(xvii) എ​​​ന്നി​​​വ പ്ര​​​കാ​​​രം മൂ​​​ന്നു ഫ​​​ണ്ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ളും കാ​​​ര്യ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്ന് ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ച​​​താ​​​യാ​​​ണു പ​​​ത്ര​​​റി​​​പ്പോ​​​ര്‍ട്ട്.

Latest News

Up